മെഡിക്കല്‍ കോളേജിലേക്ക് രണ്ട് സര്‍വീസുകള്‍

Wednesday 7 March 2018 2:00 am IST
എരുമേലി: മലയോര മേഖലയുടെ യാത്രാ ക്ലേശത്തിനു പരിഹാരമായി രണ്ടു കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ആരംഭിച്ചു. പരിഷ്‌ക്കരിച്ച റൂട്ടാണ് ഡിപ്പോയില്‍ നിന്നും ആരംഭിച്ചത്. എരുമേലിയില്‍ നിന്നും രാവിലെ 4.40ന് പമ്പാവാലി, തിരിച്ച് 5.30ന് എരുമേലി വന്ന് 5.50ന് കോട്ടയം പോകും. പുതുതായി ഒരു റൂട്ട് കൂടി എയ്ഞ്ചല്‍വാലി മൂലക്കയത്തു നിന്നും ആരംഭിക്കും. രാവിലെ 7ന് ആരംഭിച്ച് മൂലക്കയം ഇടകടത്തി, പമ്പാവാലി, ഇടകടത്തി വഴി എരുമേലിയിലെത്തും.

 

എരുമേലി: മലയോര മേഖലയുടെ യാത്രാ ക്ലേശത്തിനു പരിഹാരമായി രണ്ടു കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ആരംഭിച്ചു. പരിഷ്‌ക്കരിച്ച റൂട്ടാണ് ഡിപ്പോയില്‍ നിന്നും ആരംഭിച്ചത്. എരുമേലിയില്‍ നിന്നും രാവിലെ 4.40ന്  പമ്പാവാലി, തിരിച്ച് 5.30ന് എരുമേലി വന്ന്  5.50ന് കോട്ടയം പോകും. പുതുതായി ഒരു റൂട്ട് കൂടി എയ്ഞ്ചല്‍വാലി മൂലക്കയത്തു നിന്നും ആരംഭിക്കും. രാവിലെ 7ന് ആരംഭിച്ച് മൂലക്കയം ഇടകടത്തി, പമ്പാവാലി, ഇടകടത്തി വഴി എരുമേലിയിലെത്തും. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് സര്‍വീസ് നടത്തും. തദ്ദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് രണ്ട് റൂട്ടുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ കുറവായിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രിയിലേക്ക് പോകേണ്ടവരുമായ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ആറോളം കെഎസ്ആര്‍ടിസി സര്‍വീസുകളാകുമെന്ന് അധികൃതര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.