സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Wednesday 7 March 2018 2:20 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2016 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 

ജനറല്‍ റിപ്പോര്‍ട്ടിങ് എം.വി. വസന്ത് (രാഷ്ട്രദീപിക), വികസനോന്മുഖ റിപ്പോര്‍ട്ടിംഗ് എസ്.വി. രാജേഷ് (മലയാള മനോരമ), ന്യൂസ് ഫോട്ടോഗ്രാഫി- മനു ഷെല്ലി (മെട്രോ വാര്‍ത്ത), കാര്‍ട്ടൂണ്‍- ടി.കെ. സുജിത്ത് (കേരള കൗമുദി), ടിവി റിപ്പോര്‍ട്ടിങ് - സുനില്‍ പി.ആര്‍. (ഏഷ്യാനെറ്റ് ന്യൂസ്), ടിവി റിപ്പോര്‍ട്ടിങ്ങിനുളള പ്രത്യേക പരാമര്‍ശം- ജയ്സണ്‍ മണിയങ്ങാട് (ഏഷ്യാനെറ്റ് ന്യൂസ്), ടിവി ന്യൂസ് എഡിറ്റിങ്- ശ്രീജിത്ത് കണ്ണോത്ത് (മീഡിയാ വണ്‍), ടിവി ന്യൂസ് ക്യാമറ- ശരത് എസ്. (മാതൃഭൂമി ന്യൂസ്), ടിവി ന്യൂസ് റീഡര്‍- സുജയ പാര്‍വതി എസ്. (ഏഷ്യാനെറ്റ് ന്യൂസ്), ടിവി അഭിമുഖം- ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്) എന്നിവരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. പ്രത്യേക ജൂറി പരാമര്‍ശത്തിന് 15,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. 

വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.