കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനം എട്ട് മുതല്‍

Tuesday 6 March 2018 10:30 pm IST

കോഴിക്കോട്: കേരളത്തിലെ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ സംഘടനയായ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം എട്ട് മുതല്‍ 11 വരെ കോഴിക്കോട്ട് നടക്കുമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സമ്മേളനത്തിന്റെ ഭാഗമായി നാളെ മൂന്ന് മണിക്ക് പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന വനിതാ കൂട്ടായ്മ ഡോ. പി.എ. ലളിത ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ കെ.കെ. ലതിക മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം അഞ്ചുമണിക്ക് കെ.പി. കേശവമേനോന്‍ മാധ്യമസെമിനാര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. പി.എം. മനോജ് വിഷയം അവതരിപ്പിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ഒ. അബ്ദ്ുറഹ്മാന്‍, എന്‍.പി. ചെക്കുട്ടി, എ. സജീവന്‍, എ. പി. ഇസ്മായില്‍ എന്നിവര്‍ സംസാരിക്കും. 

പത്തിന് 2.30ന് സംസ്ഥാന നേതൃസംഗമം പ്രസ്‌ക്ലബ് ഹാളില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് നഗരത്തില്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തും. അഞ്ചുമണിക്ക് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന ട്രേഡ് യൂണിയന്‍ സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ ഒമ്പതിന് വൈഎംസിഎ ഹാളില്‍ പ്രതിനിധി സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അഡ്വ. തമ്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. 

പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എ. മജീദ്, ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി. സുധാകരന്‍, കണ്‍വീനര്‍ എം. അഷ്റഫ്, സനില്‍ എന്നിവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.