ലൈറ്റ് മെട്രോ: ഡിഎംആര്‍സിയുടെ പിന്മാറ്റം സര്‍ക്കാര്‍ അനാസ്ഥമൂലം

Wednesday 7 March 2018 5:30 am IST
"undefined"

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) പിന്മാറിയത് ഇടത് സര്‍ക്കാരിന്റെ അനാസ്ഥമൂലം. ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിന് പലതവണ കത്തയച്ചിരുന്നു. മറുപടി ലഭിക്കാതായതോടെയാണ് ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പൂട്ടുമെന്ന് കാട്ടി കഴിഞ്ഞദിവസം ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്.

പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോകുന്നതില്‍ ഡിഎംആര്‍സിക്ക് അതൃപ്തിയുണ്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡിപിആര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. ഇതാണ് ഡിഎംആര്‍സിയുടെ പിന്‍മാറ്റത്തിന് കാരണം. 

പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കി നേരിട്ട് ടെന്‍ഡര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കമുണ്ട്. ഇതും മെല്ലെപ്പോക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നേരിട്ട് നടത്താന്‍ കെല്‍പ്പുണ്ടെന്ന് നേരത്തെ കെഎംആര്‍എല്ലും വ്യക്തമാക്കിയിരുന്നു.

ഡിഎംആര്‍സിയെ കേരളത്തിലെ എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മെല്ലെപ്പോക്കിന് കാരണമെന്നും സൂചനയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.