ജ്വല്ലറി മോഷണം: 100 പവനും 2 ലക്ഷം രൂപയും കണ്ടെടുത്തു

Wednesday 7 March 2018 5:35 am IST
"undefined"

ചാലക്കുടി: ചാലക്കുടിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ന്ന സ്വ ര്‍ണാഭരണങ്ങളില്‍ 100 പവനും രണ്ട് ലക്ഷം രൂപയും അന്വേഷണസംഘം കണ്ടെടുത്തു. ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ ശിവന്ദിര്‍ ചൗക്കിലെ ജ്വല്ലറിയില്‍ വില്‍ക്കാന്‍ ഏ ല്‍പ്പിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. 

കേസില്‍ അറസ്റ്റിലായ അമീര്‍ ഷേഖിന്റെ പിയാര്‍പൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇവിടെ നിന്ന് ഒരു മാലയും ലഭിച്ചു.

ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജനുവരി 27നാണ് ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. 

പതിമൂന്ന് കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും കൊള്ളയടിച്ചു. ഝാര്‍ഖണ്ഡ് സാഹിബ്ഗഞ്ച് ജില്ലയിലെ പിയാര്‍പൂര്‍ നിവാസികളായ ഉദുവ ഹോളിഡേ റോബേഴ്‌സ് കൊള്ള സംഘമാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. 

മുഖ്യപ്രതി അശോക് ബാരിക്ക്, അമീര്‍ ഷേഖ്, ഇന്‍ജാമുള്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.