ലോക്പാല്‍: നിയമ വിദഗ്ധനെ ഉടന്‍ നിയമിക്കും; കേന്ദ്രം

Wednesday 7 March 2018 2:34 am IST

ന്യൂദല്‍ഹി: ലോക്പാലുമായി ബന്ധപ്പെട്ട്് മാര്‍ച്ച് ഒന്നിന്് സെലക്ഷന്‍ കമ്മറ്റി ചേര്‍ന്നതായി കേന്ദ്രം സുപ്രീം കോടതിയില്‍. 

പാനലിലെ  നിയമജ്ഞന്റെ ഒഴിവിലേക്ക്് ഉടന്‍ നിയമനം നടത്തുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. 

മുതിര്‍ന്ന അഭിഭാഷകന്‍ പിപി റാവുവിന്റെ മരണത്തെ തുടര്‍ന്നാണ് നിയമജ്ഞന്റെ ഒഴിവ് വന്നത്.  

പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്ങ് വിഭാഗത്തോട് ലോക്പാലുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ലെ കോടതി വിധി അവഗണിച്ചുകൊണ്ട്  ഇതുവരെ ലോക്പാലുമായി ബന്ധപ്പെട്ട നിയമനം നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടികാണിച്ച് സന്നദ്ധ സംഘടന നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.  

ഭേദഗതികള്‍ നടപ്പിലാക്കുന്നത് വരെ ലോക്പാല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് തടഞ്ഞുവെക്കേണ്ടതില്ലെന്ന് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഏപ്രില്‍ 17ന് കൂടുതല്‍ വാദം കേള്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.