നടി ഷമ്മി ആന്റി അന്തരിച്ചു

Wednesday 7 March 2018 5:17 am IST
"undefined"

മുംബൈ: ബോളിവുഡ് നടി ഷമ്മി ആന്റി(89)  അന്തരിച്ചു. ഖുദ ഗവ, ഹം, അര്‍ത്ഥ്, ദ ബേണിങ് ട്രെയിന്‍ തുടങ്ങി നൂറോളം ബോളീവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഷിറിന്‍ ഫര്‍ഹദ് കി തോ നികല്‍ പഡി എന്ന ചിത്രമാണ് ഏറ്റവും പുതിയത്. നര്‍ഗീസ് റബാഡി എന്ന് യഥാര്‍ത്ഥ പേരുള്ള ഇവര്‍ നര്‍ഗീസ് എന്ന പേരില്‍ മറ്റൊരു  നടിയുള്ളതിനാല്‍ ഷമ്മി ആന്റി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ദേഖ് ഭായി ദേഖ്, സബാന്‍ സംഭാല്‍കേ, ശ്രീമാന്‍ ശ്രീമതി, കഭി യേ കഭീ വോ, ഫില്‍മി ചക്കര്‍ തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഷമ്മി ആന്റി അഭിനയിച്ചിട്ടുണ്ട്. 18ാം വയസ്സില്‍ ഉസ്താദ് പെഡ്രോയിന്റെ ചിത്രത്തിലൂടെയാണ് അവര്‍ ബോളീവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ട്വിറ്ററിലൂടെ അമിതാഭ് ബച്ചനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.