ബനാനയുമായി നോക്കിയ

Wednesday 7 March 2018 7:08 am IST
"undefined"

എന്ത് സാധനം ആയാലും ക്ലാസിക് ഐറ്റങ്ങളോട് നമ്മുക്ക് പ്രിയം ഏറെയാണ്. അതിന് എത്ര വിലകൊടുക്കാനും മടിയില്ല. അതുകൊണ്ടാണ് നമ്മുടെ നഗരങ്ങളില്‍ നിരവധി ആന്റിക് ഷോപ്പുകള്‍ മുളപ്പൊട്ടുന്നത്. 

മൊബൈല്‍ ഫോണുകളുടെ മുത്തച്ഛന്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം നോക്കിയയെ. പഴയ പ്രതാപം വീണ്ടെടുക്കാന്‍ നോക്കിയ നല്ലതുപ്പോലെ ശ്രമിക്കുന്നുമുണ്ട്. ഒരിക്കലെങ്കിലും നോക്കിയ ഉപയോഗിച്ചിട്ടുള്ളവര്‍ ആരും നോക്കിയയെ തള്ളിപ്പറയില്ല. ആ ഒരു വിശ്വാസം മാത്രമാണ് നോക്കിയ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാന്‍ കാരണവും. 

നോക്കിയയുടെ ക്ലാസിക് മോഡലുകള്‍ 4ജി സപ്പോര്‍ട്ടോടുകൂടിയാണ് ഇറക്കുന്നത്. ബനാന ഫോണ്‍ എന്നറിയപ്പെട്ടിരുന്ന നോക്കിയ 8110 ആണ് കമ്പനി അവതരിപ്പിച്ച ക്ലാസിക് ഫോണ്‍. കഴിഞ്ഞ വര്‍ഷം നോക്കിയ 3310 അവതരിപ്പിച്ചതുപോലെ തന്നെ കെയ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹകരണത്തോടെയാണ് ഫോണ്‍ എത്തുന്നത്. 3310 പോലെ തന്നെ രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന ഓന്നാണിത്.                                                             

240 പിക്സലോടുകൂടി 2.45 ഇഞ്ച് മാത്രമാണ് ഇതിന്റെ ഡിസ്പ്ലേ. 1.1 ജിഗാഹെഡ്സ് ഡ്യുവല്‍ കോര്‍ ക്വേല്‍കോം സ്നാപ്ഡ്രാഗണ്‍ 2.5 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 512 റാമും ഫോണിനുണ്ട്. 4 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. എന്നാല്‍ ഇത് എക്സ്പാന്റബിള്‍ അല്ല. ക്യാമറ എന്നത് പേരിന് മാത്രമാണുള്ളത്. വെറും 2 മെഗാപിക്സല്‍ ക്യാമറ ക്ലാളിരിറ്റി മാത്രമേ ലഭിക്കും. 1500 എംഎഎച്ച് മാത്രമാണ് ഇതിന്റെ ബാറ്ററി. രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാം. മെക്രോ സിം കാര്‍ഡും നാനോ സിം കാര്‍ഡും ഉപയോഗിക്കാനാകും. കൂടാതെ വൈഫൈ ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം എന്നിവയും ലഭ്യമാണ്. കറുപ്പ്, മഞ്ഞ എന്നീ രണ്ട് കളര്‍ വേരിയന്റുകളാണുള്ളത്.

ആന്‍ഡ്രോയ്ഡ് ഓറിയോ ഗോ ഓപ്പറേറ്റിങ് സിസ്റ്റവും ഗോ ആപ്പുകളും പ്രവര്‍ത്തിക്കുന്ന നോക്കിയ 1 ഏറ്റവും വില കുറഞ്ഞ ഓറിയോ ഫോണായി വിപണിയിലെത്തും. നോക്കിയ 6ന്റെ പുതിയ പതിപ്പിനു പുറമേ നോക്കിയ 7 പ്ലസ് എന്നൊരു പുതിയ മോഡലും നോക്കിയ അവതരിപ്പിച്ചിട്ടിട്ടുണ്ട്. 

പ്രീമിയം നിരയില്‍ വരുന്ന നോക്കിയ 8 സിറോക്കോ എന്ന മോഡലാണ് മറ്റൊന്ന്. ഗൊറില്ല ഗ്ലാസും സ്റ്റീല്‍ ബോഡിയും ഉള്‍പ്പെടെയുള്ള സവിശേഷതകളാണ് ഫോണിനുള്ളത്. 2കെ ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഇതിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.