എല്‍ജി K 10, 8

Wednesday 7 March 2018 7:09 am IST
"undefined"

എല്‍ജിയുടെ കെ പരമ്പരയിലുള്ള കെ 8, കെ10 സ്മാര്‍ട്ട് ഫോണുകളാണ് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഈ ഫോണുകള്‍ എന്ന് എത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളായിട്ടില്ല. യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മധ്യപൂര്‍വ്വ ഏഷ്യ എന്നിവിടങ്ങളില്‍ ആദ്യം ഫോണ്‍ വില്‍പനയ്ക്കെത്തുമെന്നാണ് സൂചന. ഫോണിന്റെ വില, എന്നുമുതല്‍ ലഭ്യമാവും തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടില്ല. 

കെ 10 പരമ്പരയില്‍ കെ10, കെ10 പ്ലസ്, കെ 10 ആല്‍ഫ എന്നിങ്ങനെ മൂന്ന് ഫോണുകളാണ് കമ്പനി കൊണ്ടുവരുന്നത്. എന്നാല്‍ ഒരു കെ8 മോഡലില്‍ ഒരു പതിപ്പ് മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 

720 പിക്സലോടുകൂടി 5.30 ഇഞ്ച് ഡിസ്പ്ലേയാണ് എല്‍ജി കെ10 (2018) ഫോണിനുള്ളത്. 1.5 ജിഗാഹെഡ്സ് ഒക്ടാകോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 2 ജിബി റാം കെ 10 ല്‍ ഉണ്ട്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 2 ജിബി എക്സ്പാന്റബിള്‍ മെമ്മറിയും ലഭ്യമാണ്. പിന്നിന്‍ ക്യാമറ 13 മെഗാപിക്സലും എല്‍ഇഡി ഫ്ളാഷുമുണ്ട്. മുന്‍ ക്യാമറ 5 മെഗാപിക്സലുമാണ്. ആന്‍ഡ്രോയിഡ് 7.1.2 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് നീക്കം ചെയ്യാനാവാത്ത ബാറ്ററിയാണുള്ളത്. വൈഫൈ ബ്ലൂടൂത്ത്, എന്‍എഫ്സി, എഫ്എം എന്നിവയും ലഭ്യമാണ്. കറുപ്പ്,  നീല, ഗോള്‍ഡന്‍ എന്നീ കളര്‍ വേരിയന്റുകളും ലഭ്യമാണ്. 

മെറ്റല്‍-യു ഫ്രെയിമോടു കൂടിയ മെറ്റാലിക് ഡിസൈനാണ് കെ 8 (2018) ന്. 720 പിക്സലിന്റെ അഞ്ച് ഇഞ്ച് ഡിസ്പ്ലേ ആണ് ഇതിനുള്ളത്. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. 1.3 ജിഗാഹെഡ്‌സ്  ക്വാഡ് കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയും ഫോണിനുണ്ട്. 2500എംഎഎച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1 ഓഎസ് ആണുള്ളത്.

എല്‍ജി കെ 10 സ്മാര്‍ട്ട്ഫോണിന് 5.3 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. 1.5 ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടാവും. രണ്ട് ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. കെ10 ആല്‍ഫയിലും ഇതുപോലെ തന്നെ. എന്നാല്‍ കെ10 പ്ലസില്‍ മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ടാവും. 

കെ10 ആല്‍ഫയില്‍ എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണുള്ളത്. അതേസമയം കെ 10 പ്ലസ്, കെ10 സ്മാര്‍ട്ട് ഫോണുകളില്‍ 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്സലിന്റെയോ അഞ്ച് മെഗാപിക്സലിന്റേയോ വൈഡ് ലെന്‍സുകളായിരിക്കും സെല്‍ഫി ക്യാമറയ്ക്കായുണ്ടാവുക. ആന്‍ഡ്രോയിഡ് ന്യൂഗട്ട് തന്നെയാണ് ഈ മൂന്ന് ഫോണുകളിലും ഉണ്ടാവുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.