പാരീസ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. രണ്ടാം പാദ പ്രീ-ക്വാര്‍ട്ടറില്‍ പാരീസ് സെയിന്റ് ജര്‍മ്മനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ മറികടന്നത്.51 ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,80 ആം മിനിട്ടില്‍ കാസിമിറോ എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.
പിഎസ്ജിക്കായി എഡിന്‍സന്‍ കവാനി ഗോള്‍ മടക്കി. രണ്ട് പാദ മത്സരങ്ങളിലായി 5-2ന്റെ ലീഡുമായാണ് സ്പാനിഷ് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ എഫ് സി പോര്‍ട്ടോ ഗോള്‍രഹിത സമനിലയില്‍ കുടുക്കി. ആദ്യപാദത്തില്‍ നേടിയ അഞ്ച് ഗോള്‍ ജയത്തില്‍ ലിവര്‍പൂളും ക്വാട്ടറിലേക്ക് മുന്നേറി. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെമ്പട ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: