വിലക്ക് ലംഘിച്ച് ക്ഷേത്രത്തില്‍ ഷൂട്ടിങ്; രവീണ ഠാണ്ടനെതിരേ പരാതി

Wednesday 7 March 2018 11:05 am IST

ഭുവനേശ്വര്‍: വിലക്ക് ലംഘിച്ച് ക്ഷേത്രത്തില്‍ പരസ്യത്തിന്റെ ചിത്രീകരണം നടത്തിയതിന് രവീണാ ഠാണ്ടനെതിരേ പോലീസില്‍ പരാതി. പ്രസിദ്ധമായ ലിംഗരാജ ക്ഷേത്രസമിതിയാണ് പരാതിപ്പെട്ടത്. പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ കാമറാ ഉപയോഗം വിലക്കിയിട്ടുണ്ട്. 

സൗന്ദര്യ വര്‍ദ്ധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് രവീണയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച രവീണ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ മൊബൈല്‍ കാമറയില്‍ ഷൂട്ടുചെയ്തതാണെന്നാണ് കരുതപ്പെടുന്നത്. 

ലിംഗരാജ് പോലീസ് സ്‌റ്റേഷനിലാണ് പരാതിപ്പെട്ടതെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ് രാവീജ് ലോചന്‍ പാരിദ പറഞ്ഞു. ക്ഷേത്ര ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയോടെ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളു. വിലക്ക് ലംഘിച്ചുള്ള ഉപയോഗം സുരക്ഷാ ലംഘനമാണ്. രവീണയുടെ നടപടി വിശ്വാസികളുടെ വികാരം മുറിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. 

പുരാവസ്തു വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.