കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ബിജെപി ഓഫീസിനു നേരെ പെട്രോള്‍ ബോംബാക്രമണം. ഇന്ന് രാവിലെ 3.20നാണ് ബൈക്കിലെത്തിയ ഒരു സംഘം ഓഫീസിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അക്രമികളെ ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ബോംബേറില്‍ പാര്‍ട്ടി ഓഫീസിന്റെ മതില് തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മുകളില്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: