ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനി ഒന്നാമന്‍

Wednesday 7 March 2018 1:29 pm IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമന്‍. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ 121 കോടീശ്വരന്‍മാരുടെ പട്ടികയില്‍ 40.1 ബില്ല്യണ്‍ കോടി ഡോളറിന്റെ ആസ്തിയോടെയാണ് മുകേഷ് ഒന്നാമതെത്തിയത്. ആഗോള സമ്പന്നരുടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 2017ല്‍ 33-ാം സ്ഥാനത്തായിരുന്നു അംബാനി. 

അതേസമയം ഇന്ത്യയില്‍ നിന്ന് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 102 ഇന്ത്യക്കാര്‍ മാത്രമുണ്ടായിരുന്ന പട്ടികയില്‍ ഇത്തവണ 19 പേര്‍ കൂടി അധികമുണ്ട്. യുഎസില്‍ നിന്ന് 585 പേരാണ് കോടീശ്വരന്മാര്‍. ചൈനയില്‍ നിന്ന് 373 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ആഗോള സമ്പന്നരില്‍ ഒന്നാമന്‍. 112 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. 90 ബില്ല്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.