ലാവലിന്‍: പിണറായിക്ക്‌ ഹരീഷ് സാല്‍വെ 'മുഖ്യമന്ത്രിക്കു'വേണ്ടി സംസ്ഥാന വക്കീല്‍

Wednesday 7 March 2018 3:45 pm IST
"undefined"

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാര്‍ച്ച് ഒമ്പതിന് സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സെന്തില്‍ ജഗദീഷാണ്. എന്നാല്‍ വാദം കേള്‍ക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഹരീഷ് സാല്‍വെ, വി.ഗിരി എന്നിവര്‍ പിണറായിക്ക് വേണ്ടി വാദിക്കാന്‍ ഹാജരാകും.

ഇടപാടില്‍ അഴിമതി കാട്ടി, സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ പിണറായിക്ക് വേണ്ടി മുന്‍നിരക്കാര്‍ ഹാജരാകുമ്പോള്‍ പിണറായി മുഖ്യമന്ത്രിയായ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ പ്രത്യേക വക്കീലില്ല. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി വാദിക്കുന്നത് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി. പ്രകാശായിരിക്കും. ജി. പ്രകാശ് സുപ്രീം കോടതിയില്‍ ഇന്ന് വക്കാലത്ത് സമര്‍പ്പിച്ചു.

 

കേസില്‍ പിണറായി വിജയന് വേണ്ടി സുപ്രീം കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സെന്തില്‍ ജഗദീഷ് തമിഴ് നാട് മുന്‍ ജഡ്ജി ജഗദീഷിന്റെ മകനാണ്. ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നാണ് സെന്തില്‍ നിയമപഠനം പൂര്‍ത്തിയാക്കിയത്.

 

 ലാവലിന്‍ കേസ് 2009 ല്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ പിണറായി വിജയന് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചത് പി. എച്ച്. പരേഖ് ആയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.