പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ചു

Wednesday 7 March 2018 5:44 pm IST
"undefined"

ഗുജറാത്ത്: വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിച്ചു. സൂറത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകും വഴി തൊഗാഡിയ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 

തൊഗാഡിയയും വാഹനത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും പോലീസ് പറഞ്ഞു. വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാലാണ് താന്‍ കൊല്ലപ്പെടാതിരുന്നതെന്നും അല്ലെങ്കില്‍ തന്നെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്നും തൊഗാഡിയ പ്രതികരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.