നീറ്റിന്​ ആധാര്‍ ​നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി

Wednesday 7 March 2018 5:56 pm IST
"undefined"

ന്യൂദല്‍ഹി: നീറ്റ്​ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക്​ ആധാര്‍ കാര്‍ഡ്​ നിര്‍ബന്ധമാക്കരുതെന്ന്​​ സുപ്രീം കോടതി. നീറ്റടക്കമുള്ള മറ്റ്​ ദേശീയ മത്സര പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്​ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച്​ ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയ വിവരം വെബ്​സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും സി.ബി.എസ്​.ഇയോ​ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. 

യുണീക്​ ​ഐഡിന്‍റിഫിക്കേഷന്‍ അതോറിറ്റി ഒാഫ്​ ഇന്ത്യ (യു​.ഐ.ഡി.എ.ഐ) യും സംഭവം നിഷേധിച്ച്‌​ രംഗത്ത്​ വന്നു. നീറ്റ്​ പരീക്ഷയെഴുതാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന്​ സി.ബി.എസ്​.ഇയോട്​ ആവശ്യപ്പെട്ടിരുന്നില്ലെന്ന്​ യു​.​ഐ.ഡി.എ.ഐ വ്യക്​തമാക്കി. നേരത്തെ നീറ്റ്​ പരീക്ഷ എഴുതാന്‍ ആധാര്‍ നമ്പർ നിര്‍ബന്ധമാക്കി സി.ബി.എസ്​.ഇ ഉത്തരവിട്ടിരുന്നു.

ജമ്മു കശ്​മീര്‍, മേഘാലയ, ആസം തുടങ്ങിയ സംസ്​ഥാനങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നും പാസ്​പോര്‍ട്ട്​, വോട്ടര്‍ ​ഐഡി, റേഷന്‍കാര്‍ഡ്​ എന്നിവ ഐഡിന്‍റിറ്റിയായി സി.ബി.എസ്​.ഇക്ക്​ സ്വീകരിക്കാമെന്ന്​ യു​.ഐ.ഡി.എ.​ഐയുടെ നിര്‍ദേശമുണ്ടായതായി അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.