സാന്‍ഫ്രാന്‍സിസ്കോ: ഫോബ്സ് മാസിക പുറത്തിറക്കിയ 2018ലെ ധനികരുടെ പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ഒന്നാമത്. 100 ബില്യണ്‍ ഡോളര്‍ ആസ്തി സ്വന്തമാക്കിയ ആദ്യ വ്യക്തി എന്ന ഖ്യാതിയും ഇനി ബേസോസിന് സ്വന്തം. ഇന്ത്യക്കാരായ 119 കോടീശ്വരന്മാരാണ് പുതിയ പട്ടികയില്‍. പോയ വര്‍ഷത്തേക്കാളും 18 പേര് കൂടി.
ഇതോടെ അതിസമ്പന്നന്മാരായ ആളുകള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി. അമേരിക്ക (585), ചൈന (373) എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ ധനികരുള്ളത്. 2.6 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഊര്‍ജ, പെട്രോ കെമിക്കല്‍ വ്യവസായ ഭീമന് മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്. ലോക പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 33-ാം സ്ഥാനത്തായിരുന്ന അംബാനി 2018 ല്‍ ഇക്കുറി 19-ാം സ്ഥാനത്തെത്തി. അസീം പ്രേംജിയാണ് ഇന്ത്യയിലെ രണ്ടാമത്തെ ധനികന്. ലോക പട്ടികയില്‍ ഇദ്ദേഹം 58-ാം സ്ഥാനത്താണുള്ളത്.
1.22 ലക്ഷം കോടി രൂപയുടെ ആസ്തി. ലക്ഷ്മി മിത്തല്‍ (1.20 ലക്ഷം കോടി രൂപ), ശിവ് നാടാര്‍ (0.94 ലക്ഷം കോടി രൂപ), ദിലീപ് സാങ്ങ്വി (0.83 ലക്ഷം കോടി രൂപ) എന്നിവരാണ് ഇന്ത്യയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച മറ്റു പണക്കാര്. കുമാര്‍ ബിര്‍ള, ഉദയ് കൊടക്, രാധാകിഷന്‍ ദമാനി, ഗൗതം അദാനി, സൈറസ് പൂനേവാല എന്നിവരും ഇന്ത്യയിലെ പണക്കരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തി. പതഞ്ജലി ആയുര്‍വ്വേദ് സഹസ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ലോകത്തിലെ 274-ാമത്തെ സമ്പന്നനായി. നാല്പതിനായിരം കോടിയുടെ ആസ്തിയാണ് പതാഞ്ജലിക്കുള്ളത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാകട്ടെ പുതിയ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ 544 എന്ന നിലയില്‍ നിന്ന് വീണ്ടും 200 സ്ഥാനങ്ങള്‍ താഴേക്ക് പോയിരിക്കുകയാണ്. പുതിയ പട്ടികയില്‍ ട്രംപ് 766ാമതാണ്.
യൂസഫ് അലിയും രവിപിള്ളയും
പ്രമുഖ മലയാളി വ്യവസായികളും പട്ടികയിലുണ്ട്. 32500 കോടി രൂപയുടെ സ്വത്തുള്ള ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളി. 25300 കോടിയുടെ ആസ്തിയുമായി രവി പിള്ളയാണ് രണ്ടാമത്. ലോകറാങ്കിങ്ങില്‍ 38ാം സ്ഥാനത്തുള്ള യൂസഫലിയും 572ാം സ്ഥനത്തുള്ള രവി പിള്ളയും ഡൊണാള്‍ഡ് ട്രംപിന്റെ മുകളില്‍ സ്ഥാനം നേടി.
15600 കോടി രൂപയുമായ സണ്ണി വര്‍ക്കി( ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ്, ദുബായ്) മലയാളികളില്‍ മൂന്നാം സ്ഥാനവും 11700 കോടിയുമായി ക്രിസ് ഗോപാലകൃഷ്ണന് നാലാം സ്ഥാനവും നേടി. ശോഭാ ഗ്രൂപ്പ് ചെയര്മാന് പിഎന്‍സി മേനോന്, വിപിഎസ ഗ്രൂപ്പ് ചെയര്മാന് ഷംസീര്‍ വയലില്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ഷിബുലാല്‍, വിഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും മലയാളികളുടെ ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: