എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ദല്‍ഹി ഹൈക്കോടതി നോട്ടീസ്

Thursday 8 March 2018 3:05 am IST

ന്യൂദല്‍ഹി: നീരവ്‌മോദി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് ദല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണലാണ് സ്വത്ത് പിടിച്ചെടുത്തതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കള്ളപ്പണം വെളിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയതും സ്വത്ത് കണ്ടുകെട്ടിയതും. 

നിയമാനുസൃതമായ നടപടികള്‍പാലിക്കാതെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീങ്ങിയതെന്നും സ്വത്ത് കണ്ടുകെട്ടുന്നതിനുമുന്‍പ് കമ്പനി അധികൃതര്‍ക്ക് പരിശോധന നടത്തുന്നതിനുള്ള വാറണ്ട് പോലും നല്‍കിയിരുന്നില്ലെന്നുമാണ് കമ്പനിയുടെ ആരോപണം. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 19ന് വാദം കേള്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.