മുറിവേറ്റിട്ടും വീര്യം കൈവിടാതെ ഗോംജി

Thursday 8 March 2018 3:10 am IST
"undefined"

നാഗ്പൂര്‍: ധീരതയുടെ ആള്‍രൂപമായി മാറിയിരിക്കുകയാണ്  നാഗ്പൂര്‍ ഗഡ്ചിരോളി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കമാന്റോ ഗോംജി മറ്റമി. തിരക്കേറിയ ചന്തയില്‍ വച്ച് ഒറ്റയ്ക്കു കണ്ട പോലീസുകാരനെ നാലംഗ മാവോയിസ്റ്റു സംഘം ആക്രമിച്ചു. ആകെയുണ്ടായത് ഒരു തോക്ക് മാത്രമാണ്. ഇതും പിടിച്ചെടുക്കാനായിരുന്നു മാവോയിസ്റ്റുകളുടെ ശ്രമം. എന്നാല്‍ ഗോംജിയുടെ മനോധൈര്യത്തെയും ഇച്ഛാശക്തിയേയും തോല്‍പ്പിക്കാന്‍ മാവോയിസ്റ്റുകള്‍ക്കായില്ല.

ഒറ്റയ്ക്കു ചന്തയില്‍ നിരായുധനായി കണ്ടെത്തിയ ഗോംജിയെ ആക്രമിക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ നെഞ്ചില്‍ കത്തിയുപയോഗിച്ച് കുത്തുകയും ചെയ്തു.മാവോയിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ഗോംജി എതിര്‍ക്കുകയും പോരാട്ടത്തിലൂടെ തന്റെ തോക്ക് സ്വന്തമാക്കുകയും ചെയ്തു. ഇതോടെയവര്‍ രക്ഷപ്പെടുകയും ചെയ്തു. 

അദ്ദേഹത്തിന്റെ ധീരതയെ വാനോളം പുകഴ്ത്തുകയാണിപ്പോള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഴുവനും. കൂടാതെ അടുത്ത വര്‍ഷത്തെ ധീരതയ്ക്കുള്ള അവാര്‍ഡ് ഗോംജിയെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.