മല്ല്യയുടെ ആഡംബര നൗക പിടിച്ചെടുത്തു

Thursday 8 March 2018 3:15 am IST
"undefined"

ലണ്ടന്‍: വിവാദ മദ്യ വ്യവസായി വിജയ് മല്ല്യയുടെ ആഡംബര നൗകയും ജപ്തി ചെയ്തു. നൗകയിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ലണ്ടന്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍(എംഎല്‍സി)മാള്‍ട്ടയില്‍ നിന്നാണ് നൗക പിടിച്ചെടുത്തത്. 9.3 കോടി ഡോളര്‍ വിലമതിക്കുന്നതാണ് ഈ അഡംബര നൗക. 10 ലക്ഷം ഡോളര്‍ വേതനം ഇനത്തില്‍ നല്‍കാനുണ്ടെന്നാണ് പരാതി.

ജീവനക്കാര്‍ക്ക് വേതനമായി 330,000 ഡോളര്‍ നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംപ്രസ് എന്ന് പേര് നല്‍കിയിട്ടുള്ള ഈ നൗക സെപ്തംബര്‍ അവസാനം മല്ല്യ ഉപേക്ഷിച്ചതാണ്. 40 ഓളം ജീവനക്കാരാണ് ഇതില്‍ ജോലി ചെയ്തിരുന്നത്. 6,250 മുതല്‍ 92,000 ഡോളര്‍ വരെ ഇവര്‍ക്ക് നല്‍കാനുണ്ട്. ആദ്യമായാണ് ഇത്തരത്തില്‍ ഇന്റര്‍നാഷണല്‍ മാരിടൈം എംഎല്‍സി ആഡംബര നൗക പിടിച്ചെടുക്കുന്നത്. 

സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ മല്ല്യ അറസ്റ്റിലായി, ഏപ്രില്‍ രണ്ടിനാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മാര്‍ച്ച് 16ന് ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി വീണ്ടും പരിഗണിക്കും. അതേസമയം നൗകയിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ മല്ല്യയോട് ആവശ്യപ്പെട്ട് നിരവധി തവണ അവസരങ്ങളും നല്‍കി. എന്നിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ്  നൗക പിടിച്ചെടുത്തതെന്ന് എംഎല്‍സി ഓര്‍ഗനൈസര്‍ ഡാനി മക്‌ഗൊവാന്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.