കരിപ്പൂരില്‍ 22.4 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Thursday 8 March 2018 3:35 am IST
"undefined"

കരിപ്പൂര്‍: 22.4 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി.  കര്‍ണ്ണാടക കാര്‍വാര്‍ സ്വദേശി ബാഷ അക്തര്‍ ഉമ്മര്‍ സാബ് ഖാദര്‍(43), കണ്ണൂര്‍  കരുവന്റെ വളപ്പില്‍ അബ്ദുള്‍ ലത്തീഫ്(44) എന്നിവരാണ് പിടിയിലായത്. 

ബിസ്‌ക്കറ്റ്, ടാല്‍ക്കം പൗഡര്‍ എന്നിവയുടെ ടിന്നുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 724ഗ്രാം സ്വര്‍ണ്ണം. അനധികൃതമായി കടത്താന്‍ ശ്രമിച്ച 266 ഗ്രാം സ്വര്‍ണ്ണമാലയാണ് അബ്ദുള്‍ ലത്തീഫില്‍ നിന്ന് കണ്ടെത്തിയത്. ഇവയ്ക്ക് രണ്ടിനും കൂടി വിപണിയില്‍ 22,41,380 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

ഇന്നലെ ദുബായില്‍ നിന്ന് ഐഎക്‌സ് 344 വിമാനത്തിലാണ് ഇവര്‍ എത്തിയത്. കസ്റ്റംസ് അസി.കമ്മീഷണര്‍ നിതിന്‍ലാല്‍, അസി.കമ്മീഷണര്‍ ഡി.പി.പാന്ത്, സൂപ്രണ്ടന്റ് ഇ.രമ, വിനയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.