ഹൈദരാബാദ്: കശാപ്പുകാരനായ അച്ഛന് അശ്ലീല വീഡിയോയ്ക്ക് അടിമയായ മകന്റെ കൈയറുത്തു. മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ജല്പലി കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് ഖ്വയും ഖുറേഷി (45) ആണ് കൗമാരക്കാരനായ മകന് മുഹമ്മദ് ഖാലിദ് ഖുറേഷി(18)യുടെ കൈപ്പത്തികള്‍ അറുത്തുമാറ്റിയതെന്ന് പോലീസ് പറഞ്ഞു.
അശ്ലീലവീഡിയോകള്‍ സ്മാര്‍ട്ട് ഫോണില്‍ കാണുന്നത് മകനോട് പലതവണ വിലക്കിയിട്ടും വീണ്ടും ആവര്‍ത്തിച്ചതാണ് പ്രകോപനമുണ്ടാകാന്‍ കാരണമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പഷ്ദിഷരീഫ് ഇന്‍സ്പെക്ടര്‍ പി ലക്ഷ്മികാന്ത് റെഡ്ഢി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: