വൃക്ക സംരക്ഷണ സന്ദേശയാത്ര നാളെ

Wednesday 7 March 2018 8:36 pm IST

 

കണ്ണൂര്‍: കിഡ്‌നി കേര്‍ കേരള കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി നാളെ വൃക്ക സംരക്ഷണ സന്ദേശയാത്ര സംഘടിപ്പിക്കും.

നാലുമണിക്ക് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് നിന്നാരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. കിഡ്‌നി കേര്‍ കേരള പ്രസിഡന്റ് പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. 

വൃക്കരോഗ വിമുക്ത ലോകം നമ്മുടെ ലക്ഷ്യം, വൃക്ക രോഗികള്‍ക്കൊരു കൈത്താങ്ങ്, ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം, നമ്മുടെ വൃക്ക നമ്മുടെ കൈകളില്‍ സുരക്ഷിതമാകട്ടെ തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടിയാണ് ബോധവത്കരണ സന്ദേശ യാത്ര നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.