കലാശാല കലോത്സവം: വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും തമ്മില്‍ ഒത്തുകളിയെന്ന് ആരോപണം

Wednesday 7 March 2018 8:37 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും തമ്മില്‍ കള്ളകളിയെന്ന് ആരോപണം. ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാപിച്ച യൂണിവേഴ്‌സിറ്റി കലോത്സവത്തിലും ഇത് ആവര്‍ത്തിച്ചതായാണ് പരാതി. വര്‍ഷാവര്‍ഷങ്ങളില്‍ ഇത്തരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും നേരത്തെ തന്നെ വിധികര്‍ത്താക്കളൊട് വിഷയം പറയുകയും അത്തരത്തിലുള്ള ആളുകളെ വിധികര്‍ത്താക്കള്‍ കണ്ടെത്തുന്ന രീതിയുമാണ് നിലവിലുളളത്. മാത്രമല്ല വ്യക്തമായ നിയമാവലി ഉണ്ടായിട്ടും അതൊന്നും പാലിക്കപ്പെടാത്ത ഒരവസ്ഥയാണ് നിലവിലുളളതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വ്വകലാശാലയുടെ ഈ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സമാപിച്ച കലോത്സവത്തിന്റെ ഭാഗമായി കുറ്റൂര്‍ ആദിത്യ കിരണ്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിധികര്‍ത്താക്കളും മത്സരാര്‍ത്ഥികളും തമ്മിലുള്ള വിഷയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ''സര്‍ഗവേദികള്‍ ഇന്നു പണയഭൂമിയില്‍.'' എന്ന സ്‌കിറ്റ് അവതരിപ്പിക്കുകയുണ്ടായി. പ്രതിക്ഷേധ സൂചനയായിട്ടാണ് ഈ സ്‌കിറ്റ് അവതരിപ്പിച്ചത് .ഇനിയെങ്കിലും ഈ കള്ളക്കളി അവസാനിക്കണമെന്ന ഉദ്ദേശമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നത്. ഒന്നാം സ്ഥാനം മത്സരത്തിന്റെ നിയമക്രമം പാലിക്കാത്ത ടീമിനാണ് കൊടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ ആരോപണം ശരി വെയ്ക്കന്ന ഒരു പാട് സംഭവങ്ങള്‍ കാലോത്സവ വേദിയില്‍ അരങ്ങേറിയിട്ടുണ്ടെന്നും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ കലോത്സവങ്ങള്‍ കേവലം പണവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടി മാത്രം മാറ്റി നിര്‍ത്തപ്പെടുകയാണോയെന്ന ആശങ്കയുയര്‍ത്തുന്നതാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.