നഗരത്തില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം പ്രഭാതസവാരിക്കിറങ്ങിയവരെ ആക്രമിച്ചു

Thursday 8 March 2018 2:00 am IST
നഗരഹൃദയത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം കൂടിയത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി.

 

ചങ്ങനാശ്ശേരി: നഗരഹൃദയത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം  കൂടിയത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി. മാലിന്യനിര്‍മ്മര്‍ജ്ജനം പരാജയപ്പെട്ടതോടെയാണ് നായ ശല്യം രൂക്ഷമായത്. പ്രഭാത സവാരിക്കിറങ്ങുന്നവരാണ് നായകളുടെ ആക്രമണത്തിനിരയാകുന്നത്..കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയ  രണ്ടുപേരെ തെരുവു നായ്ക്കള്‍ അക്രമിച്ചു. തട്ടുകട മാലിന്യമാണ് നായശല്യം വര്‍ദ്ധിക്കാന്‍ കാരണമായി പ്രദേശവാസികള്‍ പറയുന്നത്.

റ്റി.ബി റോഡിലും, ഫയര്‍സ്റ്റേഷനു പടിഞ്ഞാറു വശം മെയിന്‍ റോഡിലും തട്ടുകടക്കാരും ഹോട്ടലുകാരും മറ്റും മാലിന്യം കൊണ്ടു നിക്ഷേപിക്കുകയാണെന്നാണ് ആക്ഷേപം. ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ക്ക് വീടിന്റെ ജനാലകളോ കതകുകളോ തുറക്കാന്‍ പോലും കഴിയുന്നില്ല. ഇതിനൊപ്പമാണ് നായശല്യവും.മുനിസിപ്പല്‍ ഓഫീസില്‍  പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ഡ്രീംലാന്‍ഡ്  റസിഡന്റ്സ് അസോസിയേഷന്‍ യോഗം കുറ്റപ്പെടുത്തി.പ്രസിഡന്റ് എ.കെ.തമ്പാന്റെ അധ്യക്ഷനായി.പി.ബി.അബ്ദുല്‍ അസീസ്,നിസാര്‍ തെക്കേതോപ്പില്‍, ബാബു പൂവക്കാട്ട്, ഫലി ജോസ്, അഡ്വ.നിഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.