സ്ത്രീശക്തി പുരസ്‌കാരം പ്രഖ്യാപിച്ചു

Wednesday 7 March 2018 9:02 pm IST

 

കണ്ണൂര്‍: ലോക വനിതാ ദിനത്തില്‍ കൃഷ്ണ ജ്വല്‍സ് നല്‍കിവരാറുള്ള സ്ത്രീശക്തി പുരസ്‌കാരം പ്രഖ്യാപിച്ചു. ഡോ. മേരി മാത്യു (ആരോഗ്യം), റോഷ്‌നി ഖാലിദ് (സാമൂഹ്യ സേവനം), ടി എന്‍ ലീലാമണി (നൃത്തം), പി.പി.ദിവ്യ (സാമൂഹ്യ സേവനം), ഡോ.കെ.വി.ഫിലോമിന (വിദ്യാഭ്യാസം), തെസ്‌നീം അസീസ് (പാചകം), ബിന്ദു സുരേഷ് (സംഗീതം), സിബില പൂവന്‍ (ബിസിനസ്), ഷൈന (സാഹിത്യം) എിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. 11ന് പയ്യാമ്പലം ബീച്ച് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കി ആദരിക്കും. പി.കെ.ശ്രീമതി എംപി അവാര്‍ഡ് വിതരണവും പ്രൊഫ.കെ.എ.സരള അധ്യക്ഷത വഹിക്കുകയും ചെയ്യുമെന്ന് കൃഷ്ണ ജ്വല്‍സ് മാനേജിങ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ് പത്രക്കുറിപ്പില്‍ അറിയിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.