അഴിയൂര്‍ ബൈപ്പാസ് സ്ഥലമെടുപ്പ് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി

Wednesday 7 March 2018 9:02 pm IST

 

മാഹി: നിര്‍ദ്ദിഷ്ട തലശ്ശേരി  മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ഭൂവുടമകള്‍ അധികൃതരുടെ വഞ്ചനക്കെതിരെ വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. നാമമാത്ര തുക നല്‍കി കുടിയൊഴിപ്പിക്കാനുള്ള റവന്യു വകുപ്പ് നടപടികള്‍ക്കെതിരെയാണ് ബൈപ്പാസ് കര്‍മ്മസമിതി അഴിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഭൂവുടമകള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് അഴിയൂര്‍ വില്ലേജോഫീസിനു മുന്നില്‍ തടഞ്ഞു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ തയ്യാറാകണമെന്ന് ധര്‍ണ്ണയില്‍ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടു. ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മാഹി പള്ളി വികാരി ഫാദര്‍ ജെറോം ചിങ്ങംതറ, പി.എം.അശോകന്‍, കെ.പി.വിജയന്‍, രാജേഷ് അഴിയൂര്‍, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി.കെ.കുഞ്ഞിരാമന്‍, കെ.ശേഖരന്‍, ഷുഹൈബ് അഴിയൂര്‍, എം.ഭാസ്‌കരന്‍, അലി മനോളി, കെ.കെ.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.നേരത്തെ അഴിയൂര്‍ ചുങ്കം കേന്ദ്രീകരിച്ച് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രകടനമായി വില്ലേജ് ഓഫീസിലേക്ക് നീങ്ങി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.