നഗരത്തില്‍ മൂന്നിടത്ത് തീപിടിത്തം

Thursday 8 March 2018 2:00 am IST

 

കോട്ടയം: നഗരത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇന്നലെ തീപിടിത്തമുണ്ടായി. 

രാവിലെ 11.10ന് യൂണിയന്‍ ക്ലബ്ബിന് സമീപത്ത് രവി മഠത്തിലിന്റെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കള്‍ക്ക് തീപിടിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് നട്ടാശ്ശേരിവെളുത്തേരിപാടത്ത് 10 ഏക്കര്‍ തരിശ് ഭൂമിയിലെ പുല്ലിന് തീപിടിച്ചത് കോട്ടയത്തെ രണ്ട് യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് അണച്ചത്. 

വൈകിട്ട് അഞ്ചിന് വാരിശ്ശേരി മര്യാതുരുത്ത് വെള്ളൂര്‍ കുഞ്ഞന്‍ വി.ജോര്‍ജ്ജിന്റെ  പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പക്ക് ചുറ്റുമുള്ള പുല്ലിന് തീപിടിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.