ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തിന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങാന്‍ 60 ലക്ഷം രൂപ അനുവദിച്ചു.
മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ.ടി.കെ.ജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ശസ്ത്രക്രിയക്ക് മുന്‍പ് അനസ്തേഷ്യ നല്‍കാനുള്ള ഫൈബ്രോ ഓപ്റ്റിക്. ബ്രോങ്കോ സ്കോപ്പ്, നെര്‍വ് ബ്ലോക് അനസ്തേഷ്യാ നല്‍കാനുള്ള അള്‍ട്രാ സൗണ്ട് മെഷീന്, ശസ്ത്രക്രിയ തല്‍സമയം നേരില്‍ കാണുവാന്‍ കഴിയുന്ന സിയാം എന്നീ മെഷീനുകള്‍ സ്ഥാപിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്.
ഒരു ഓപ്പറേഷന് ടേബിളില്‍ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് 9 മാസത്തിനുള്ളില്‍ 1000 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: