പിഎസ്‌സിയെ പ്രഹസന പരീക്ഷാ ഏജന്‍സിയാക്കി മാറ്റി: യുവമോര്‍ച്ച

Thursday 8 March 2018 4:00 am IST

കോഴിക്കോട്: ഇടത് സര്‍ക്കാര്‍ പിഎസ്‌സിയെ പ്രഹസന പരീക്ഷാ ഏജന്‍സിയാക്കി മാറ്റിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്അഡ്വ. കെ.പി.പ്രകാശ് ബാബു പറഞ്ഞു. വിവിധ വകുപ്പുകളില്‍ ആയിരക്കണക്കിന് ഒഴിവുകള്‍ ഉണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നിയമനം നടത്താതെ പിഎസ്‌സിയെകൊണ്ട് പ്രഹസന പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ്.

14 മാസം മുമ്പ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയില്‍ 4059 പേര്‍ക്ക് അഡഡൈ്വസ് മെമ്മോ അയച്ചിട്ടും ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇങ്ങനെയുള്ള പിഎസ്‌സി ബോര്‍ഡ് പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുള്ള തസ്തിക പിടിച്ചെടുക്കല്‍ സമരം യുവമോര്‍ച്ച തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.