പയ്യന്നൂരില്‍ തെരുവുനായയുടെ വിളയാട്ടം; ഇരുപതോളംപേര്‍ക്ക് കടിയേറ്റു

Wednesday 7 March 2018 9:33 pm IST

 

പയ്യന്നൂര്‍: പയ്യന്നൂരില്‍ തെരുവുനായയുടെ വിളയാട്ടം. ആറുവയസ്സുകാരനുള്‍പ്പെടെ ഇരുപതോളംപേര്‍ക്ക് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. അന്നൂര്‍ പയ്യഞ്ചാലിലെ ലതികയുടെ മകന്‍ ബദരീനാഥ് (6), അന്നൂരിലെ കെ.കെ.പങ്കജ (56), വി.എം.ദാമോദരന്‍ (63), പെരുമ്പയിലെ ഹനീഫ (46), അന്നൂരിലെ അശ്വന്ത് (9),  കോത്തായിമുക്കിലെ നാരായണി (80), പയ്യന്നൂരിലെ ശ്വേത (25), അന്നൂരിലെ പങ്കജം (56), സജി പീറ്റര്‍ (42), വി.വി.പത്മിനി (63), കാര്‍ത്യായനി (60), ജയലക്ഷ്മി (72), ഷീന (28), സിമി (22), ജാനകി (68) എന്നിവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗുരുതരമായി പരിക്കേറ്റ വെള്ളൂരിലെ മാധവി (78)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂരിലെ പാറു (70) കാങ്കോലിലെ ചന്ദ്രമതി (50) എന്നിവര്‍ക്കും കടിയേറ്റിട്ടുണ്ട്. പയ്യന്നൂര്‍ ഭാഗത്തുനിന്നുമെത്തിയ നായ കണ്ടവരെയെല്ലാം ഓടിച്ചിട്ടു കടിക്കുകയായിരുന്നു. ചിലരെ വീട്ടില്‍ കയറിയും കടിച്ചിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.