പെട്രോള്‍ ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

Wednesday 7 March 2018 9:34 pm IST

 

കണ്ണൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനമൂലധന വായ്പ നല്‍കുന്നു. 

അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് പ്രസ്തുത സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസ്സില്‍ കവിയാന്‍ പാടില്ല. അപേക്ഷകനോ ഭാര്യയോ, ഭര്‍ത്താവോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാവരുത്. വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുന്‍പ് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയ്യതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്, പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ 12നുള്ളില്‍ ലഭിക്കത്തക്കരീതിയില്‍ സമര്‍പ്പിക്കണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.