ന്യൂദല്‍ഹി: ഗവേഷണത്തിനും നവീനാശയങ്ങള്‍ക്കും പ്രോല്‍സാഹനം നല്‍കാനുള്ള ഇംപാക്ടിങ് റിസര്‍ച്ച് ഇന്നവേഷന്‍ ആന്റ് ടെക്നോളജി (ഇംപ്രിന്റ്) ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ കേന്ദ്രം 1000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു.
ഇംപ്രിന്റ് രണ്ടാം ഘട്ടത്തില്‍ ശാസ്ത്ര സാങ്കേതിക വകുപ്പും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയവും സംയുക്തമായി ഫണ്ടിന് രൂപം നല്‍കും. ഐഐടി ഖരഗ്പൂരിലെ പ്രൊഫസര്‍ ഇന്ദ്രനീല്‍ മന്നയാണ് പദ്ധതിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍. രണ്ടാം ഘട്ടത്തിലുള്പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ മാസം 16 മുതല്‍ ക്ഷണിച്ചു തുടങ്ങും. ഒന്നാം ഘട്ടത്തില്‍ 318.71 കോടി രൂപയുടെ 142 പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ബേട്ടി ബച്ചാവോബേട്ടി പഠാവോ 640 ജില്ലകളിലേക്ക്
ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജുന്‍ജുനു സന്ദര്‍ശിക്കും. ബട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി രാജ്യമൊട്ടുക്ക് വ്യാപിപ്പിക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. 161 ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതി 640 ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാര്‍, പെണ്‍കുട്ടികള്‍ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ദേശീയ പോഷകാഹാര ദൗത്യത്തിനും (എന്‍എന്‍എം) ഇന്ന് തുടക്കം കുറിക്കും. എന്‍എന്‍എം ഐസിഡിഎസ് കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറും അദ്ദേഹം പ്രകാശനം ചെയ്യും. കുട്ടികളുടെ ജനന സമയത്തെ കുറഞ്ഞ ഭാരം, പോഷകാഹാരക്കുറവ്, ചെറിയ കുട്ടികള്‍, വനിതകള്‍, കൗമാര പ്രായത്തിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുള്ള രക്തക്കുറവ്, കുട്ടികളിലെ വരള്‍ച്ച മുരടിപ്പ് മുതലായവ കുറച്ച് കൊണ്ടുവരാനുദ്ദേശിച്ചാണ് ഈ ദൗത്യം നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: