വാസന്തിക്ക് വനിതാദിനത്തിലും അവഗണന മനോജ് കുശാക്കല്‍

Thursday 8 March 2018 2:00 am IST

 

ചേര്‍ത്തല: കേരളത്തെ പ്രതിനിധികരിച്ച് മത്സരത്തില്‍ പങ്കെടുക്കവെ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ വാസന്തി വിജയന് വനിതാദിനത്തിലും അവഗണന. ഭാരതത്തിനും കേരളത്തിനും വേണ്ടി 150ല്‍ പരം മെഡലുകള്‍ നേടിയ വാരനാട് തെക്കേവെളി വാസന്തി വിജയന്‍ (69) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

  കഴിഞ്ഞ 21 ന് കേരളത്തെ പ്രതിനിധികരിച്ച്  ബംഗളൂരു കാന്തിരവ സ്റ്റേഡിയത്തില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കുവാന്‍ കേരള ടീമിനൊപ്പം 20ന് രാവിലെ ബംഗ്ലളരുവില്‍ എത്തിയ വാസന്തി സ്റ്റേഡിയത്തിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ഇവരുടെ കാലിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങി ചെറുവിരല്‍ മുതല്‍ പാദം വരെ അസ്ഥിപൊട്ടി.

 ബംഗളൂരു ഹിന്ദുജസിന്തി ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 ശരീരം മുഴുവന്‍ ചതവ് ഉള്‍പ്പെടെ പരിക്ക് ഏറ്റ വാസന്തിക്ക് ഇനി ഒരു വര്‍ഷത്തേക്ക് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. ഇന്ത്യയെ പ്രതിനിധികരിച്ച് കഴിഞ്ഞ 26 വര്‍ഷമായി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്കില്‍ വിവിധ രാജ്യങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് 150ല്‍ പരം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 

ഏഷ്യന്‍ മീറ്റില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴ് മെഡല്‍, നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ നാടിന്റെ അഭിമാനമായ വാസന്തി  അവശയായി ആശുപത്രിയിലായിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.