വികാസ് യാത്ര ഇന്ന് ചെങ്ങന്നൂരില്‍

Thursday 8 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്രയുടെ ആലപ്പുഴ ജില്ലാ പര്യടനം ഇന്ന് ചെങ്ങന്നൂരിലെത്തും. രണ്ടു ദിവസം യാത്ര ചെങ്ങന്നൂരിലുണ്ടാകും. രാവിലെ 9.30ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന കുമ്മനത്തിന് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കും. തുടര്‍ന്ന് യോഗസ്ഥലമായ ഹോട്ടല്‍ ഭഗവത് ഗാര്‍ഡന്‍സിലേക്ക് കാല്‍നടയായാണ് എത്തുക. വൈകിട്ട് ആറിന് വെണ്‍മണി പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്ത് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വൈകിട്ട് ഏഴിന് ബുധനൂര്‍ പഞ്ചായത്തിലെ ഉളുന്തി പുത്തൂര്‍ കോളനി അദ്ദേഹം സന്ദര്‍ശിക്കും. അത്താഴ ഭക്ഷണത്തോടെയാണ് കോളനി സന്ദര്‍ശനം സമാപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8 ന് പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയോടെയാണ് വികാസ് യാത്രയുടെ രണ്ടാം ദിനം തുടങ്ങുന്നത്. സമുദായ സംഘടനാ നേതാക്കന്‍മാരുമായും വിവിധ മതമേലധ്യക്ഷന്‍മാരുമായും അദ്ദേഹം അന്ന് കൂടിക്കാഴ്ച നടത്തും. മുന്‍കാല പ്രവര്‍ത്തകരുടെ യോഗത്തിലും അദ്ദേഹം സംബന്ധിക്കുന്നുണ്ട്. വൈകിട്ട് 6ന് മാര്‍ക്കറ്റ് ജങ്ഷനില്‍ നടക്കുന്ന പൊതുയോഗത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തുന്ന പ്രവര്‍ത്തകരെ കുമ്മനം സ്വീകരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.