ടിപി വധം: ആസൂത്രണം ചെയ്തത് പിണറായിയും ജയരാജനുമെന്ന് രമ

Thursday 8 March 2018 4:50 am IST

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തത് പിണറായിയും പി.ജയരാജനുമാണെന്ന് കെ.കെ. രമ. ഓഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ദ്വിദിന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു രമ.  

പാര്‍ട്ടി വിട്ടപ്പോള്‍ പിണറായിയും ജയരാജനുമാണ് ടിപിയുമായി ചര്‍ച്ച നടത്തിയത്. കുഞ്ഞനന്തന്‍, മോഹനന്‍ മാസ്റ്റര്‍, ഷംസീര്‍ തുടങ്ങിയവരെയൊക്കെ ഇതിനായി നിയോഗിച്ചിരുന്നു. പി. ജയരാജന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖം വായിച്ചാല്‍ കൊലപാതകത്തിന്റെ ഗൂഢാലോചന വ്യക്തമാണ്. കിര്‍മാണി മനോജും ഷംസീറും തമ്മില്‍ സംസാരിച്ചതിന്റെ രേഖകളുണ്ട്. പരോള്‍ നല്‍കുന്നതിന് സിപിഎമ്മിന്റെ കൊലയാളികള്‍ക്ക് മാനദണ്ഡിമില്ല. കേസില്‍ ശിക്ഷിച്ച കുഞ്ഞനന്തന്‍ കഴിഞ്ഞ 11 മാസത്തില്‍ 211 ദിവസം ജയിലിന് പുറത്തായിരുന്നുവെന്നും കെ.കെ. രമ പറഞ്ഞു. 

പാര്‍ട്ടി ദേശീയ ചെയര്‍മാന്‍ ഗംഗാധര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.പി. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.