തിരുവനന്തപുരം: ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസിനോടും ആഭ്യന്തര വകുപ്പിനോടുള്ള ഹൈക്കോടതിയുടെ അവിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും നിലപാട് തള്ളിയാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയുടെ അവിശ്വാസത്തിന് പാത്രമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: