നെയ്മര്‍ പിഎസ്ജിയില്‍ തുടരണമെന്ന് സഹതാരം

Thursday 8 March 2018 2:25 am IST
"undefined"

പാരീസ്: പരിക്കേറ്റ് വിശ്രമിക്കുന്ന ബ്രസീലിയന്‍ താരം നെയ്മറോട് പാരീസ് സെന്റ് ജര്‍മയിന്‍സ് ( പിഎസ്ജി) വിട്ടുപോകരുതെന്ന് സഹകളിക്കാരന്‍ മാര്‍ക്വിനോസ് ആവശ്യപ്പെട്ടു. നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന കഥകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പിഎസ്ജിയുടെ പ്രതിരോധ നിരക്കാരന്‍  മാര്‍ക്വിസ് ഈ ആവശ്യം ഉന്നയിച്ചത്.

നെയ്മറെ കൂടാതെ ഇറങ്ങിയ പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനോട് തോറ്റു.

പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ മൂന്ന് മാസം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ ഈ സീസണില്‍ ഇനി പിഎസ്ജിക്കുവേണ്ടി കളിക്കാനാകില്ല. എന്നാല്‍ ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ നെയ്മര്‍ കളിക്കുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.