രവിയച്ചന് കെസിഎയുടെ ആദരം

Wednesday 7 March 2018 10:49 pm IST
"undefined"

കൊച്ചി: നവതി ആഘോഷിക്കുന്ന കേരള ക്രിക്കറ്റിന്റെ കുലപതി പി.രവിയച്ചനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. കെസിഎ ഭാരവാഹികള്‍ രവിയച്ചന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. 

കെസിഎ പ്രസിഡണ്ട് റോങ്ക്ളിന്‍ ജോണ്‍ രവിയച്ചനെ പൊന്നാടയണിയിച്ചു. സെക്രട്ടറി ജയേഷ് ജോര്‍ജ് കെസിഎയുടെ ഉപഹാരം സമ്മാനിച്ചു . എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് കാര്‍ത്തിക് വര്‍മ്മ, സെക്രട്ടറി എഡ്വിന്‍ ജോസഫ് , കെസിഎ അംഗം ജസ്റ്റിന്‍ പി. ആന്‍ഡ്രൂസ്, കോച്ച് പി.ബാലചന്ദ്രന്‍,സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ജയറാം, കെസിഎ ഗെയിം ഡെവലപ്പ്മെന്റ് ഡയറക്ടര്‍ എസ്.രമേഷ്, ജനറല്‍ മാനേജര്‍ രഞ്ജിത്ത് തോമസ് എന്നിവരും പങ്കെടുത്തു. 

1952 മുതല്‍ 70  വരെ  കളിച്ച പി.രവിയച്ചന്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന കേരളത്തിന്റെ ആദ്യ കളിക്കാരനാണ് . കേരളത്തിനായി 55 രഞ്ജി മാച്ചുകള്‍ കളിച്ചിട്ടുണ്ട്. ഈ മാസം 24ന് കോട്ടയത്തു നടക്കുന്ന കെസിഎ വാര്‍ഷിക പൊതുയോഗത്തില്‍ രവിയച്ചനെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.