തൃശൂർ വനിതാ പോളിക്ക് കിരീടം

Wednesday 7 March 2018 10:45 pm IST

കോഴിക്കോട്: സംസ്ഥാന പോളിടെക്‌നിക്ക് കായികമേളയില്‍ തൃശ്ശൂര്‍ വനിതാ പോളിടെക്‌നിക്ക് കോേളജ് കിരീടം ചൂടി. 53 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ വനിതാ പോളി കിരീടം നിലനിര്‍ത്തിയത്. തൃശ്ശൂര്‍ അളകപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജ് 50 പോയിന്റുമായി രണ്ടാംസ്ഥാനവും ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്ക് കോളേജ് 43 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ 37 പോയിന്റുമായി തൃശ്ശൂര്‍ അളകപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോളേജ് ഒന്നാമതെത്തി. വനിതാ വിഭാഗത്തില്‍ 37 പോയിന്റ് നേടി തൃശ്ശൂര്‍ വനിതാ പോളിടെക്‌നിക്ക് കോേളജ് ഒന്നാമതെത്തി. 

 പുരുഷ വിഭാഗത്തില്‍ 26 പോയിന്റ് നേടി മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോേളജ് രണ്ടും 18 പോയിന്റ് നേടി വെള്ളിയോട് സെന്റ്‌മേരീസ് പോളിടെക്‌നിക്ക് കോേളജ് മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ എറണാകുളം വനിതാ പോളിടെക്‌നിക്ക് കോളേജ് 20 പോയിന്റുമായി രണ്ടാംസ്ഥാനം നേടി. ത്യാഗരാജാര്‍ പോളിടെക്‌നിക്ക് കോേളജാണ് 13 പോയിന്റ് നേടി മൂന്നാംസ്ഥാനം സ്വന്തമാക്കിയത്. 

പോള്‍വാള്‍ട്ടില്‍ പുതിയ മീറ്റ് റെക്കോഡുമായാണ് കായികമേളക്ക് കൊടിയിറങ്ങിയത്. പാലക്കാട് വെള്ളിയോട് സെന്റ് മേരീസ് പോളിടെക്‌നിക്ക് കോളേജിലെ എം.ജെ. ജിവിനാണ് പുതിയ മീറ്റ് റെക്കോഡിട്ടത്. സമാപന സമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.