മാണിക് സര്‍ക്കാറും ഭാര്യയും പാര്‍ട്ടി ഓഫീസില്‍ താമസം; സിപിഎം നേതാക്കളും നയവും വിമര്‍ശിക്കപ്പെടുന്നു

Thursday 8 March 2018 7:22 am IST
മരണംവരെ മുഖ്യമന്ത്രിയായി കഴിയാമെന്ന മാിക്കിന്റെ സ്വപ്‌നം തകര്‍ന്നു പോയെന്നും സിപിഎമ്മിന്റെ മറ്റ് ദേശീയ- സംസ്ഥാന നേതാക്കളുടെ ആഡംബര വീടുകളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും വിമര്‍ശനം ഉയരുന്നു.
"undefined"

അഗര്‍ത്തല: കാല്‍നൂറ്റാണ്ട് ഭരിച്ച സംസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയ്ക്കും കയറിക്കിടക്കാന്‍ വീടില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ രണ്ടുപേരും പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റി. സംസ്ഥാനത്തെ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടവെച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ലളിത ജീവിതത്തെയാണ് ഇത് കാണിക്കുന്നതെന്ന് പാര്‍ട്ടിയില്‍ ചിലര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ 2020 -ല്‍ രാജ്യത്ത് എല്ലാവര്‍ക്കും വീടെന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഈ മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നാണ് ഒരു വിമര്‍ശനം. മരണംവരെ മുഖ്യമന്ത്രിയായി കഴിയാമെന്ന മാിക്കിന്റെ സ്വപ്‌നം തകര്‍ന്നു പോയെന്നും സിപിഎമ്മിന്റെ മറ്റ് ദേശീയ- സംസ്ഥാന നേതാക്കളുടെ ആഡംബര വീടുകളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും വിമര്‍ശനം ഉയരുന്നു.

മുഖ്യമന്ത്രിക്ക് വീടില്ലെന്ന സഹതാപം പറയുമ്പോള്‍ ത്രിപുരയില്‍ ആയിരക്കണക്കിനു പേര്‍ക്ക് കയറിക്കിടക്കാന്‍ കൂരപോലുമില്ലെന്നത് മനസിലാക്കണമെന്ന വിമര്‍ശനവുമുയരുന്നു. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാല്‍നൂറ്റാണ്ടു ഭരിച്ച കമ്മ്യൂണിസ്റ്റുകള്‍ മറന്നുപോയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസൂത്രണമില്ലാത്ത, ഭരണനിപിണതയില്ലാത്ത മുഖ്യമന്ത്രിയായിരുന്നു മാണിക് സര്‍ക്കാര്‍ എന്നാണ് ചിലര്‍ പറയുന്നത്. 

പാഞ്ചാലി ഭട്ടാചാര്യ വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണ്. പാഞ്ചാലി മുമ്പ് റിയല്‍ എസ്‌റ്റേറ്റ് വിവാദത്തില്‍ പെട്ടിരുന്നു. ഭൂമി സ്വന്തമാക്കി അവിടെ വീടുവെക്കാനിരിക്കെയായിരുന്നു വിവാദം. നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മാണിക് സര്‍ക്കാരിന് സര്‍ക്കാര്‍ വക താമസ സൗകര്യം ലഭ്യമാകാന്‍ നിയമമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി ബിപ്ലവ് ദേവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മന്ത്രിയ്ക്ക് തുല്യമായ സ്ഥാനം കിട്ടും. അപ്പോള്‍ അതുപയോഗിക്കാവുന്നതേയുള്ളു.

അതേസമയം, മാണിക് സര്‍ക്കാരിന്റെ ലൡത ജീവിതം പറഞ്ഞ് ഈ വിഷയത്തില്‍ അനുതാപം പിടിച്ചു പറ്റാന്‍ നോക്കുമ്പോള്‍ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സിപിഎം സഖാക്കളുടെ ആഡംബര ജീവിതമാണ് വിമര്‍ശന വിധേയമാകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.