ജയാബച്ചൻ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും

Thursday 8 March 2018 8:15 am IST
"undefined"

ലക്നൗ: ഉത്തര്‍പ്രദേശില്‍നിന്നു രാജ്യസഭയിലേക്കുള്ള സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജയാ ബച്ചനെ പ്രഖ്യാപിച്ചു. ജയാ ബച്ചന്‍ ഉള്‍പ്പെടെ അഞ്ച് എസ്പി എംപിമാരുടെ രാജ്യസഭാ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുകയാണ്. 

ഇതില്‍ ഒരാളെ മാത്രമേ ഇക്കുറി എസ്പിക്ക് ജയിപ്പിക്കാനാവൂ.ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ടത് 37 വോട്ടുകളാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് 47 എംഎല്‍എമാരാണുള്ളത്. ഈ മാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2004 മുതല്‍ സമാജ്‌വാദി പാര്‍ട്ടി അംഗമാണ് ജയ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.