ഹൈദരാബാദ്: ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. തെലുങ്ക് ദേശം പാർട്ടിയുടെ (ടിഡിപി) രണ്ടു കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവെയാക്കാനിരിക്കെയാണ് ബിജെപി മന്ത്രിമാർ രാജി വച്ചത്. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ ആന്ധ്രാപ്രദേശിനു ‘പ്രത്യേക പദവി’ വേണമെന്ന ആവശ്യമാണ് ടിഡിപി മുന്നോട്ട് വയ്ക്കുന്നത്.
ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ അറിയിച്ചെന്നും ബുധനാഴ്ച രാത്രി വൈകി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്നും നായിഡു കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: