വൈപ്പിന്‍: ഫോര്‍ട്ടു വൈപ്പിനിലും മുളവുകാടും തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ഫോര്‍ട്ട് വൈപ്പിന്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് കര്‍ത്തേടം കളത്തില്‍ വീട്ടില്‍ സാബു തോമസിനെയും മുളവുകാട് ടവര്‍ ലൈനിനു സമീപം ഗൗതം എന്ന വിദ്യാര്‍ഥിയേയുമാണ് തെരുവു നായ കടിച്ചത്.
കണങ്കാലിന് മുകളിലായാണ് സാബുവിനു കടിയേറ്റത്. രാവിലെ ഫോര്‍ട്ട് വൈപ്പിനില്‍ നിന്നും ഐലന്‍ഡിലേക്ക് പോകാനെത്തിയതായിലുന്നു ഇയാള്‍. നിലക്കാത്ത രക്തപ്രവാഹം കണ്ടതോടെ ഇയാള്‍ക്ക് തലകറക്കം അനുഭപ്പെട്ടു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ഗൗതം എന്ന വിദ്യാര്‍ഥിക്ക് കടിയേറ്റത്. ടവര്‍ ലൈനിനടുത്തെത്തിയപ്പോള് കൂട്ടമായി എത്തി തെരുവുനായകള്‍ ആക്രമിക്കുകയായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയവര്‍ വിദ്യാര്‍ഥിയെ ഉടന്‍ ജനറലാശുപത്രിയിലെത്തിച്ചു.
ഫോര്‍ട്ട് വൈപ്പിനിലും, മുളവുകാട് മേഖലയിലും തെരുവുനായകള്‍ കൂട്ടമായാണ് അലയുന്നത്. ഇവയെ നിയന്ത്രണ വിധേയമാക്കാന്‍ കോര്പ്പറേഷന് അധികൃതരോ പഞ്ചായത്ത് അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: