തമിഴ്നാട്ടിൽ അംബേദ്‌കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

Thursday 8 March 2018 11:52 am IST
"undefined"

ചെന്നൈ‍: തമിഴ്നാട്ടിലെ തിരുവൊട്ടിയൂരില്‍ അംബേദ്‌കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയുടെ മുകളിലേയ്ക്ക് അജ്ഞാതര്‍ പെയിന്റ് ഒഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ഇന്നലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെയും നേതാക്കളുടെയും പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അവിടത്തെ കളക്ടര്‍മാരും എസ്പിമാരും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.