ന്യൂദല്‍ഹി: ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള സ്ത്രീയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.106 വയസിലും സ്വച്ഛ് ഭാരത് സ്വപ്നത്തിനായി പ്രവര്‍ത്തിച്ച ദൂത് കുന്‍വര്‍ ഭായ് എന്ന വയോധികയെ കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഛത്തീസ്ഗഡ് സ്വദേശിയായ കുന്‍വര്‍ ഭായി എന്ന വയോദികയാണ് മോദിയുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് മിഷന് പദ്ധതിയുടെ കീഴില്‍ തന്റെ ഗ്രാമത്തില്‍ കക്കൂസ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്തയാളാണ് ഈ വയോധിക.തന്റെ ഉപജീവനമാര്‍ഗമായ ആടുകളെ വിറ്റ് കിട്ടിയ 22,000 രൂപ ഉപയോഗിച്ച് 15 ദിവസം കൊണ്ടാണ് കുന്‍വര്‍ ഭായ് കക്കൂസ് നിര്‍മിച്ചത്. ഈ ഗ്രമാത്തിലെ ആദ്യ പൊതു ശൗചാലയവും ഇതായിരുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ആ സ്ത്രീ സ്വച്ഛ് ഭാരത് മിഷന് നല്കിയ ഈ മഹത്തായ സംഭവന തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരിക്കല്‍ താന്‍ ഛത്തീസ്ഗഡ് സന്ദര്‍ശിച്ചപ്പോള്‍ അവരെ നേരിട്ട് കണ്ട് അനുഗ്രഹം നേടിയിരുന്നെന്നും മോദി ട്വിറ്ററില്‍ പറയുന്നു.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കുന്‍വര്‍ ഭായ് മരണപ്പെട്ടത്. എന്നാല്‍ ഗാന്ധിയുടെ സ്വപ്നമായ ശുചിത്വ ഭാരതം എന്ന ആശയം മനസിലുള്ള എല്ലാവരുടെയും മനസില്‍ അവര്‍ ജീവിക്കുമെന്നും മോദി അനുസ്മരിച്ചു. സ്വഛ് ഭാരത് അഭിയാന്റെ ഛത്തീസ്ഗഡിലെ ജ്വലിക്കുന്ന മാതൃകയാണ് കുന്വറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: