ഓരോ സ്ലീപ്പര്‍ കമ്പാർട്ട്മെൻ്റിലും സ്ത്രീകള്‍ക്ക് ആറ് ബെര്‍ത്തുകള്‍ നല്‍കും

Thursday 8 March 2018 12:22 pm IST
"undefined"

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി ദക്ഷിണ റെയില്‍വേ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഓരോ സ്ലീപ്പര്‍ കമ്പാർട്ട്‌മെൻ്റിലും ആറ് ബെര്‍ത്തുകള്‍ മാറ്റിവെക്കാനാണ് ദക്ഷിണ റെയിൽവെ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം.  

സെക്കന്‍ഡ്, തേര്‍ഡ് എസി കോച്ചുകളില്‍ മൂന്ന് ബെര്‍ത്തുകളും മാറ്റി വെക്കുന്നത്. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച്‌ ദക്ഷിണേന്ത്യയിലാണ് ഒറ്റക്ക് ട്രെയിന്‍ യാത്ര നടത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുതല്‍. സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പ് യാത്രകള്‍ക്ക് റെയിവേ പ്രത്യേകം ആനുകൂല്യം അനുവദിക്കും. 

ആറ് ബെര്‍ത്ത് സ്ത്രീകള്‍ക്ക് അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാന്‍സലേഷനുകള്‍ കഴിഞ്ഞ് അവസാന പട്ടിക തയ്യാറാക്കുമ്പോൾ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കും. ആര്‍എസിയില്‍ ഉള്ള സ്ത്രീകള്‍കളുടെ നമ്പർ ഏതായാലും ആദ്യ ആളെ ഒഴിവാക്കി സ്ത്രീകള്‍ക്ക് പരിഗണന നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.