ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

Friday 9 March 2018 4:45 am IST
"undefined"

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേക്ക് ഓഫ് സിനിമയിലെ അഭിനയത്തില്‍ പാര്‍വ്വതി മികച്ച നടിയായും ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനായും തെരഞ്ഞെടുത്തു. രണ്ട് പേരും ആദ്യമായാണ് സംസ്ഥാനപുരസ്കാരത്തിന് അര്‍ഹരാകുന്നത്.

മികച്ച ചിത്രമായി ഒറ്റമുറി വെളിച്ചം തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്‌‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി. രക്ഷാധികാരി ബൈജുവാണ് മികച്ച ജനപ്രിയ ചിത്രം. സിനിമാ-സാംസ്കാരിക മന്ത്രി എകെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്.  പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. 

ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായന്‍. ചിത്രം ഈ.മ.യൗ.  സ്വഭാവനടിക്കുള്ള പുരസ്കാരം പോളി വില്‍സല്‍ സ്വന്തമക്കി, ചിത്രം ഇ.മ.യൗ. കഥാകൃത്തിനുള്ള പുരസ്കാരം സംവിധാകന്‍ എംഎ നിഷാദ് (കിണര്‍) സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാളൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.