അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം; കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നു - ഇന്ദ്രന്‍സ്

Thursday 8 March 2018 1:16 pm IST

തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ്​തനിക്ക്​ലഭിക്കുമെന്ന്​പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ഇന്ദ്രന്‍സ്. മികച്ച നടന്‍മാരോടൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ സിനിമയില്‍ നടത്തിയിരുന്നു. അവാര്‍ഡ്​ ലഭിച്ചതില്‍ സന്തോഷം. കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രന്‍സ്​ പ്രതികരിച്ചു.

ആളൊരുക്കം എന്ന സിനിമയിലെ ഒാട്ടന്‍ തുള്ളല്‍ കലാകാരന്റെ ജീവിതമാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്​. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളല്‍ കലാകാരന്റെ ജീവിതവും ഒറ്റപ്പെടലും ഇന്ദ്രന്‍സ് ഭംഗിയായി അവതരിപ്പിച്ചു. ഈ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നുവെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. 

സംവിധായകന്‍ അഭിലാഷ്​നല്ല സഹായം നല്‍കി. അദ്ദേഹം ഓരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്തിരുന്നു. നല്ല സഹ പ്രവര്‍ത്തകരെ കിട്ടിയതാണ് ഈ സിനിമയില്‍ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രന്‍സ്​ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.