എസ്എഫ്‌ഐ അക്രമം: എബിവിപി പ്രവര്‍ത്തകനും എസ്‌ഐക്കും പരിക്ക്

Thursday 8 March 2018 5:04 pm IST
പോലീസ് സ്റ്റേഷൻ വളപ്പിൽ അമ്പതോളം പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അജിത്തിന്റെ തല എസ്‌എഫ്‌ഐക്കാര്‍ കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തത്. അക്രമം തടയാൻ പോലീസ് ഇടപെട്ടില്ല. തലപൊട്ടി ചോര ഒലിപ്പിച്ചു നിന്ന അജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് വാഹനവും വിട്ടു നൽകിയില്ല.

കൊല്ലം∙ കൊല്ലം: ഇടതുഭരണത്തിന്റെ മറവില്‍ എസ്എന്‍ ലാ കോളേജിലും പോലീസ് സ്റ്റേഷന്‍വളപ്പിലും എസ്എഫ്‌ഐ നടത്തിയ അക്രമത്തില്‍ എബിവിപി നേതാവിനും എസ്‌ഐക്കും പരിക്കേറ്റു. കൊല്ലം മഹാനഗര്‍ സമിതി അംഗം അജിത്ത് ഉണ്ണി, ഈസ്റ്റ് എസ്‌ഐ പ്രശാന്ത് എന്നിവര്‍ക്കാണ് പരിക്ക്. കല്ലുകൊണ്ടുള്ള ഇടിയില്‍ അജിത്തിന്റെ തല പൊട്ടി, വടികൊണ്ടുള്ള അടിയില്‍ പ്രശാന്തിന്റെ ഇടതു കൈ ഒടിഞ്ഞു. 

രാവിലെ ഒമ്പതരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എബിവിപി എസ്എന്‍ ലാ കോളേജ് യൂണിറ്റ് സമ്മേളനത്തിനിടെ എസ്എഫ്‌ഐക്കാര്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തകരെ അക്രമിക്കുകയും പതാക വലിച്ച് കീറുകയും ചെയ്തു. 

കോളജിനുള്ളില്‍ നിന്നുള്ള മുപ്പതോളം പ്രവര്‍ത്തകരും പുറത്തുനിന്നും വന്ന ഡിവൈഎഫ്‌ഐ ക്രിമിനലുകളുമടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടത്. എസ്എഫ്‌ഐ സംഘത്തിന്റെ അക്രമത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന് നേരെ അക്രമം ഉണ്ടായത്. ഇരുമ്പ് പൈപ്പുകൊണ്ടാണ് എസ്‌ഐയുടെ കൈ തല്ലി ഒടിച്ചത്. കൂടുതല്‍ പോലീസ് എത്തിയതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്. 

ജില്ലാ ആശുപത്രിയില്‍ എത്തി പ്രാഥമികശുശ്രൂഷ നേടിയശേഷം പോലീസ് ആവശ്യപ്പെട്ട പ്രകാരം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എബിവിപി ജില്ലാ സെക്രട്ടറി പി.അഖിലിനൊപ്പം എത്തിയ അജിത്ത് ഉണ്ണിയെ മുപ്പതംഗ എസ്എഫ്‌ഐ ഗുണ്ടാസംഘം വീണ്ടും മര്‍ദിച്ചു. 

കല്ലുവച്ചുള്ള ഇടിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്റ്റേഷന്‍ വളപ്പില്‍ എസ്എഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടമായിരുന്നു നടന്നത്. ഇതിന് മൂകസാക്ഷികളായി നില്‍ക്കാന്‍ മാത്രമെ പോലീസിന് സാധിച്ചുള്ളു. ഒടുവില്‍ കൂടുതല്‍ പോലീസ് രംഗത്തിറങ്ങിയാണ് എസ്എഫ്‌ഐ അക്രമികളെ ഓടിച്ചു വിട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജിത്തിനെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എസ്എഫ്‌ഐ ജില്ലാ നേതാക്കളായ ഹരികൃഷ്ണന്‍, അരവിന്ദ്, ശ്രീജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എബിവിപിക്കാരെ അക്രമിച്ചത്. അക്രമത്തില്‍ എബിവിപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പോലീസിനെ പിന്തുണയോടെ എസ്എഫ്‌ഐ നടത്തുന്ന അക്രമത്തിനെതിരെ പൊതുജന പിന്തുണയോടെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എബിവിപി ജില്ലാകമ്മിറ്റി അറിയിച്ചു. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.